ക്രിസ്ത്യാനിയെ പ്രണയിച്ചു വിവാഹം കഴിച്ചു;താനും ക്രിസ്ത്യാനിയാണ് എന്ന് ഉദയനിധി സ്റ്റാലിൻ

താനും ഭാര്യയും ക്രിസ്ത്യാനികളാണെന്ന്തമിഴ്നാട് യുവജനക്ഷേമ കായിക വികസന മന്ത്രിയും  മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും നടനും നിർമ്മാതാവുമായ ഉദയനിധി സ്റ്റാലിൻ . ചെന്നൈയില്‍ നടന്ന ഒരു ക്രിസ്മസ് ചടങ്ങിലാണ് താന്‍ ക്രിസ്ത്യാനിയായതില്‍ അഭിമാനിക്കുന്നുവെന്ന് ഉദയനിധി പറഞ്ഞത് .

‘ ഞാന്‍ ഇവിടെ എഗ്മോറിലെ ഡോണ്‍ ബോസ്‌കോ സ്‌കൂളിലാണ് പഠിച്ചത്. ലയോള കോളേജില്‍ നിന്നാണ് ഞാന്‍ ബിരുദം നേടിയത്. ഞാന്‍ ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രണയിച്ച്‌ വിവാഹം കഴിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍, ഈ ക്രിസ്മസ് പ്രോഗ്രാമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷവാനാണ്. ക്രിസ്ത്യാനിയാണെന്ന് പറയുന്നതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു ‘ എന്നായിരുന്നു ഉദയനിധിയുടെ വാക്കുകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here