ഭിന്നത തീർക്കാൻ മുരളീധരനും

കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ഐഎൻടിയുസിയിലെ ഭിന്നതക്കും ചേരിപ്പോരിനും പരിഹാരം കാണാൻ അഞ്ചംഗ ഏകോപന സമിതിയുമായി കോൺഗ്രസ്. താരിഖ് അൻവർ കൺവീനറായ സമിതിയിൽ കേരളത്തിൽ നിന്നുള്ള ലോകസഭാ അംഗവുമായ കെ മുരളീധരനും ഉൾപ്പെട്ടിട്ടുണ്ട്.

സിഎസ് ദുബെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തോട് അഭിപ്രായ ഭിന്നതകൾ രമ്യമായി പരിഹരിക്കാനും വിവിധ കോടതികളിൽ നിലനിൽക്കുന്ന കേസുകൾ പിൻവലിക്കാനും അഭ്യർത്ഥിച്ചിരുന്നു. എത്രയും പെട്ടെന്ന് ഐ എൻടിയുസിയിൽ പുന:സംഘടനയും അതിൻ്റെ ഭാഗമായി തെരഞ്ഞെടുപ്പു നടത്താനും സമിതി നിർദ്ദേശിച്ചിട്ടുണ്ട്.

ഹരീഷ് റാവത്ത്,രാജ്മണി പട്ടേൽ, ഉദിത് രാജ് എന്നിവരാണ് മറ്റ് അംഗങ്ങൾ. ജി.സഞ്ജീവ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഐഎൻടിയുസിയെയാണ് ഔദ്യോഗിക വിഭാഗമായി കോൺഗ്രസ് നിലവിൽ അംഗീകരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here