വിഴിഞ്ഞത്തെ ആളുകൾ ഗോഡൗണിൽ കിടക്കുന്നത് സങ്കടകരമാണെന്നും അവരെ ഗോഡൗണിൽനിന്ന് ഉയർത്തണമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സിറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് സെൻ്റ് തോമസ് മൗണ്ടിൽ നടന്ന പ്രാർത്ഥനാ ചടങ്ങിൽ ക്രസിതുമസ് സന്ദേശം നൽകുകയായിരുന്നു കർദിനാൾ.
ഈശോയിൽ സംഭവിച്ച കലർപ്പില്ലാത്ത സംയോജനം മനുഷ്യരിലും ഉണ്ടാകണം. ലോകത്ത് പലഭാഗത്തും അനൈക്യം ഉണ്ട്. ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ ഐക്യം പുനഃസ്ഥാപിക്കാൻ മനുഷ്യർക്ക് കഴിയണം. സമാധാനം പുനഃസ്ഥാപിക്കപ്പെടണം. വിഭാഗീയത കാണിച്ചാൽ നാശത്തിന്റെ വക്കിലേക്ക് മനുഷ്യർ പോകുമെന്നും കർദിനാൾ ഓർമപ്പെടുത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here