ആർ.എസ്.എസും ബി.ജെ.പിയും രാജ്യത്തെ പ്രധാന പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാൻ ജനങ്ങളുടെ ഇടയിൽ ഭയവും വെറുപ്പും പരത്തുകയാണെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്ര ഡൽഹിയിലെത്തിയപ്പോൾ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘ഇരുപത്തിനാല് മണിക്കൂറും ഹിന്ദു-മുസ്ലിം വെറുപ്പുപടർത്തിയ ശേഷം ശേഷം അവർ നമ്മുടെ എയർപോർട്ടുകളും റോഡുകളുമെല്ലാം അവരുടെ ചങ്ങാതികൾക്ക് വിൽക്കും. എല്ലായ്പ്പോഴും അവർ നമ്മുടെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണ്’, രാഹുൽ ഗാന്ധി പറഞ്ഞു. നരേന്ദ്ര മോഡി തന്റെ പ്രതിച്ഛായ ഇല്ലാതെയാക്കാനായി കോടിക്കണക്കിന് രൂപ ചിലവിടുന്നുവെന്നും എന്നാൽ ഒരു മാസം കൊണ്ട് രാജ്യത്തിന് സത്യം എന്താണെന്ന് താൻ കാണിച്ചുകൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു
ഇന്നലെയാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡൽഹിയിലേക്ക് പ്രവേശിച്ചത്. യാത്രയ്ക്ക് പിന്തുണയുമായി രാഹുലിനൊപ്പം കമലഹാസനും ഉണ്ടയായിരുന്നു.ഇരുവരും ഒന്നിച്ച വേദി പങ്കിടുകയും ചെയ്തിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here