മനുഷ്യ മനസുകൾ ഒന്നിക്കട്ടെ; തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ക്രിസ്തുമസ്

അത്യുന്നതങ്ങളിൽ നിന്ന് മാലാഖമാർ മണ്ണിലേക്ക് ഇറങ്ങി വരും… ഭൂമിയിൽ അവർ ഓരോ നക്ഷത്ര ദീപങ്ങളായി പ്രഭ ചൊരിയും… ആകാശവും ഭൂമിയും ഒന്നായി മാറും… മണ്ണിനും വിണ്ണിനും അപ്പോൾ നക്ഷത്രശോഭയാകും… ഭൂമിയിൽ അവർ ദൈവപുത്രനെ വാഴ്ത്തിപ്പാടും….മഞ്ഞു പെയ്യുന്ന ഡിസംബറിന്റെ പാതിരാവുകൾക്ക് പുൽക്കൂടുകൾ ആഘോഷരാത്രിയുടെ ചമയങ്ങളേകും….പള്ളികളിൽ പ്രാർത്ഥനാ ഗീതങ്ങൾ മുഴങ്ങും…. അങ്ങനെ ത്യാഗത്തിന്റെയും, സഹനത്തിന്റെയും പ്രാർത്ഥനയും പുണ്യവുമായി ഒരു ക്രിസ്തുമസ് കൂടി…

ക്രിസ്മസ്സിന് ഓരോ നാട്ടിലും വൈവിധ്യമാർന്ന ആഘോഷങ്ങൾ ആണെങ്കിലും നമ്മൾ മലയാളികൾക്കു മാത്രമായി ഒരു ക്രിസ്തുമസ് ഉണ്ട്. ലോകമെമ്പാടും ക്രൈസ്തവ വിശ്വാസികൾ ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ നമുക്കത് ജാതി മത ചിന്താഗതികൾക്ക് അതീതമായ ആഘോഷമാണ്. ഇവിടെ ആരും ആഘോഷങ്ങളിൽ നിന്ന് മാറി നിൽക്കുന്നില്ല. ആരും ആഹ്ലാദാരാവങ്ങളോട് മുഖം തിരിക്കുന്നില്ല. എല്ലാ വീടുകളിലും നക്ഷത്രങ്ങൾ കണ്ണു ചിമ്മി നിൽക്കും.

എല്ലാവരും ക്രിസ്തുമസ് കേക്കിന്റെ മധുരം നുണയും. ക്രിസ്തുമസ് ട്രീയും സാന്റാ ക്ളോസുമെല്ലാം എല്ലാവരുടേതുമാണെന്ന് നമ്മൾ വിളിച്ചു പറയും. ആഘോഷങ്ങളിൽ നിന്ന് മാറി നിൽക്കുന്നവർ പോലും മനസ്സിൽ നന്മയുടെ ഒരായിരം മെഴുകുതിരികൾ കൊളുത്തി വയ്ക്കും. ഭൂമിയുടെ മുഴുവൻ പാപങ്ങളും ഏറ്റുവാങ്ങാനായി കാലിതൊഴുത്തിൽ പിറന്ന സ്നേഹ സ്വരൂപന്റെ അപദാനങ്ങൾ ലോകം മുഴുവൻ ഏറ്റു പാടുന്ന പരിശുദ്ധിയുടെ ഈ നാളിൽ നമ്മൾ അങ്ങനെ ലോകത്തിന് മുഴുവൻ മാതൃകയാകും. ഏവർക്കും ക്രിസ്തുമസ് പുതുവത്സര ആശംസകൾ…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here