നടി തുനിഷ ശർമ തൂങ്ങിമരിച്ച നിലയിൽ

ടെലിവിഷൻ താരം തുനിഷ ശർമ (20)യെ മേക്കപ്പ് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. ‘അലിബാബ: ദസ്താൻ ഇ–കാബുൾ’ എന്ന സീരിയൽ സെറ്റിലെ മേക്കപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചശേഷം മരണം സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭാരത് കാ വീർ പുത്ര– മഹാറാണ പ്രതാപ് എന്ന സീരിയലിലൂടെയാണ് തുനിഷ ടെലിവിഷൻ രംഗത്തെത്തിയത്.

Actor Tunisha Sharma commits suicide on TV show set - Rediff.com movies

ചക്രവർത്തി അശോക സമ്രാട്ട്, ഗബ്ബാർ പൂഞ്ച് വാലാ, ഷേർ–ഇ പഞ്ചാബ്, ഇന്റർനെറ്റ് വാലാ ലവ്, സുബ്ഹാൻ അല്ലാ തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. അലി ബാബായിൽ ഷെഹ്സാദി മറിയമായി അഭിനയിച്ചു വരികയായിരുന്നു.

ബോളിവുഡ് ചിത്രങ്ങളിലും ചെറിയ വേഷങ്ങളിൽ തുനിഷ അഭിനയിച്ചിട്ടുണ്ട്. ബാർ ബാർ ദേഖോ എന്ന ചിത്രത്തിൽ കത്രീന കൈഫിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് തുനിഷയായിരുന്നു. ഫിത്തൂർ, ദബാങ്–3, കഹാനി 2 തുടങ്ങിയ ചിത്രങ്ങളിലും തുനിഷ വേഷമിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News