സെന്റ് മേരീസ് ബസിലിക്ക അടച്ചുപൂട്ടി; പാതിരാ കുർബാന ഉപേക്ഷിച്ചു

ഏകീകൃത കുർബാന തർക്കത്തിൽ ഇന്നലെ സംഘർഷഭരിതമായ എറണകുളം സെന്റ് മേരീസ് കത്രീഡൽ അടച്ചുപൂട്ടി. ക്രിസ്തുമസ് ദിനത്തിലെ പാതിരാകുർബാന അടക്കം ഉപേക്ഷിച്ചുകൊണ്ടാണ് നടപടി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കുർബാന ഉണ്ടാകില്ലെന്ന് പോലീസിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ അറിയിച്ചു.

ഏകീകൃത കുർബാഹ വിഷയത്തിൽ ഇന്നലെ സെന്റ് മേരീസ് ബസിലിക്കയിൽ വലിയ സംഘര്ഷം നടന്നിരുന്നു. ഒരു വിഭാഗം വിശ്വാസികള്‍ അള്‍ത്താരയില്‍ തള്ളിക്കയറി ബലിപീഠം നശിപ്പിക്കുകയും ഫര്‍ണീച്ചറുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. ജനാഭിമുഖ കുര്‍ബാന അര്‍പ്പിച്ച വൈദികരെ തടയുകയും തുടർന്നുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് പള്ളിയില്‍ പ്രവേശിച്ച പൊലീസ് വൈദികരെയും വിശ്വാസികളെയും പള്ളിയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു.

ഇന്നലെ വൈകുന്നേരത്തോടെയാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കം. ഒരു വിഭാഗം വൈദികര്‍ ജനാഭിമുഖ കുര്‍ബാനയും ബസിലിക്ക അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ആന്റണി പുതുവേലില്‍ ഏകീകൃത കുര്‍ബാനയും അര്‍പ്പിച്ചതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News