ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ മുംബൈ മലയാളി മരിച്ചു

മുംബൈയിൽ ഗുണ്ടാസംഘത്തിന്റെ ക്രൂരമർദ്ദനത്തിനിരയായ മലയാളി ഹോട്ടൽ ഉടമക്ക് ദാരുണാന്ത്യം. കാസർകോട് ജില്ലയിലെ ബംബ്രാണ സ്വദേശിയും 13 വർഷമായി മുംബൈയിൽ ഹോട്ടൽ നടത്തുന്ന അബ്ദുൾ റഹ്മാനാണ് ഗുണ്ടാ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രണ്ടാഴ്ച മുൻപ് ക്രൂര മർദ്ദനത്തിന് ഇരയായ ഹോട്ടൽ ഉടമ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്

മലബാർ റെസിഡൻസി എന്നപേരിലാണ് അബ്ദുൾ റഹ്മാൻ മുംബൈയിൽ ഹോട്ടൽ നടത്തിയിരുന്നത്. മുൻകൂറായി 25 ലക്ഷംരൂപ നൽകിയാണ് മാസവാടകയ്ക്ക് കെട്ടിടമെടുത്തതെന്ന് പോലീസ് പറഞ്ഞു. ഭീമമായ തുക ചെലവിട്ടാണ് ഫർണിച്ചറുകളടക്കം വാങ്ങി ഹോട്ടൽ സജ്ജീകരിച്ചത്. എന്നാൽ കോവിഡ് കാലത്തിന് പിന്നാലെ കെട്ടിടമൊഴിയണമെന്ന് ഉടമയായ നൂറുൽ ഇസ്‌ലാം ഷെയ്ക്, ഹനീഫയോട് ആവശ്യപ്പെട്ടു. നൽകിയ നിക്ഷേപമടക്കം മടക്കിനൽകണമെന്ന് ഹനീഫ ആവശ്യപ്പെട്ടെങ്കിലും ഉടമ തയ്യാറായില്ല. തർക്കം നിയമനടപടിയിലേക്ക് പോകുന്നതിനിടെയാണ് ഹോട്ടലിലേക്ക് അതിക്രമിച്ചെത്തിയ ഗുണ്ടാസംഘം ഹനീഫയെ ക്രൂരമായി മർദിച്ചവശനാക്കിയത്. തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഹനീഫ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി.

മർദനത്തിൽ പരാതി നൽകിയിട്ടും പോലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തില്ലെന്നാണ് പ്രദേശത്തെ മലയാളികൾ പരാതിപ്പെടുന്നത്. പിന്നീട് പോലീസ് സ്റ്റേഷന് മുൻപിൽ മലയാളികൾ ധർണ നടത്തുകയായിരുന്നു. ബോംബെ കേരള മുസ്‌ലിം ജമാഅത് തുടങ്ങിയ സംഘടനാ പ്രതിനിധികൾ ഇടപെട്ടതിന് ശേഷമാണ് പോലീസ് കേസെടുത്തത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News