വിദ്യാഭ്യാസത്തിനുശേഷം സ്ത്രീകൾക്ക് ജോലിയിലും താലിബാൻ വിലക്ക്

സ്ത്രീകൾ എൻ.ജി.ഓകളിൽ ജോലി ചെയ്യുന്നത് വിലക്കി താലിബാൻ. സ്ത്രീകളുടെ യൂണിവേഴ്സിറ്റി പഠനം വിലക്കിയ നടപടി വലിയ വിമർശനം നേരിടുമ്പോഴാണ് താലിബാന്റെ അടുത്ത വിലക്ക്.

പ്രാദേശിക, അന്താരാഷ്ട്ര എൻ.ജി.ഓകളിൽ ജോലി ചെയ്യുന്നതിൽനിന്നാണ് സ്ത്രീകളെ താലിബാൻ വിലക്കിയിട്ടുള്ളത്. ഇസ്ലാമിക നിയമപ്രകാരമുള്ള വസ്ത്രധാരണം പാലിക്കുന്നില്ല എന്നതാണ് കാരണം. സ്ത്രീകൾ ശരിയായ രീതിയിൽ വസ്ത്രം ധരിക്കുന്നില്ല എന്നുള്ള പരാതികൾ വന്നുവെന്നും അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു തീരുമാനമെന്നും താലിബാൻ വക്താവ് പറയുന്നു.

യൂണിവേഴ്സിറ്റികളിൽ നിന്ന് സ്ത്രീകളെ പുറത്താക്കിക്കൊണ്ടുള്ള നടപടിയിൽ നിരവധി അഫ്ഘാൻ യുവതികൾ പ്രതിഷേധിച്ചിരുന്നു. ജലപീരങ്കിയടക്കം സജ്ജമാക്കിക്കൊണ്ടാണ് താലിബാൻ സമരങ്ങളെ നേരിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News