നടി തുനിഷ ശർമയുടെ മരണം; നടന്‍ അറസ്റ്റില്‍

ടെലിവിഷൻ താരം തുനിഷ ശർമ (20)യുടെ മരണത്തില്‍ സഹതാരം ഷീസാന്‍ ഖാൻ അറസ്റ്റില്‍. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു ‘അലിബാബ: ദസ്താൻ ഇ–കാബുൾ’ എന്ന സീരിയൽ സെറ്റിലെ മേക്കപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയില്‍ നടിയെ കണ്ടെത്തിയത്.

നടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷീസാന്‍ ഖാനെതിരെ പൊലീസ് കേസെടുത്തത്. ‘തുനിഷയുടെ സഹനടനായ ഷീസാന്‍ ഖാനെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. അന്വേഷണം തുടരുകയാണ്’, എസിപി ചന്ദ്രകാന്ത് ജാദവ് മാധ്യമങ്ങളോട് പറഞ്ഞു.

Co-Actor Arrested In Suicide Case, Day After TV Star Found Dead On Set

ഭാരത് കാ വീർ പുത്ര– മഹാറാണ പ്രതാപ് എന്ന സീരിയലിലൂടെയാണ് തുനിഷ ടെലിവിഷൻ രംഗത്തെത്തിയത്. ചക്രവർത്തി അശോക സമ്രാട്ട്, ഗബ്ബാർ പൂഞ്ച് വാലാ, ഷേർ–ഇ പഞ്ചാബ്, ഇന്റർനെറ്റ് വാലാ ലവ്, സുബ്ഹാൻ അല്ലാ തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. അലി ബാബായിൽ ഷെഹ്സാദി മറിയമായി അഭിനയിച്ചു വരികയായിരുന്നു.

ബോളിവുഡ് ചിത്രങ്ങളിലും ചെറിയ വേഷങ്ങളിൽ തുനിഷ അഭിനയിച്ചിട്ടുണ്ട്. ബാർ ബാർ ദേഖോ എന്ന ചിത്രത്തിൽ കത്രീന കൈഫിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് തുനിഷയായിരുന്നു. ഫിത്തൂർ, ദബാങ്–3, കഹാനി 2 തുടങ്ങിയ ചിത്രങ്ങളിലും തുനിഷ വേഷമിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News