‘എന്നേക്കാൾ കൂടുതൽ കർഷകരും തൊഴിലാളികളും നടക്കുന്നു’; രാഹുൽ ഗാന്ധി

തനിക്ക് തണുക്കുന്നില്ലേയെന്ന് ചോദിക്കുന്നവർ എന്തുകൊണ്ട് കർഷകരോടും തൊഴിലാളികളോടും ഈ ചോദ്യം ചോദിക്കുന്നില്ലെന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുകയായിരുന്നു രാഹുൽ ഗാന്ധി.

‘ ഒരു ടീ ഷർട്ടുമിട്ട് യാത്ര ചെയുന്ന എന്നോട് നിങ്ങൾ തണുക്കുന്നില്ലേയെന്ന് ചോദിക്കുന്നു. പക്ഷെ ഈ ചോദ്യം ആരും ഒരു കർഷകനോടോ പാവം കുട്ടികളോടോ ചോദിക്കില്ല.2800 കിലോമീറ്റർ നടക്കുന്നത് ഒരു വലിയ കാര്യമല്ല. അതിലും കൂടുതൽ ഈ രാജ്യത്തെ കർഷകരും തൊഴിലാളികളും നടക്കുന്നു’; രാഹുൽ ഗാന്ധി പറഞ്ഞു.

ഇന്നലെയാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡൽഹിയിലേക്ക് പ്രവേശിച്ചത്. യാത്രയ്ക്ക് പിന്തുണയുമായി രാഹുലിനൊപ്പം കമലഹാസനും ഉണ്ടയായിരുന്നു.ഇരുവരും ഒന്നിച്ച് വേദി പങ്കിടുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News