ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക്

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. എട്ടാം വിക്കറ്റിൽ ശ്രേയസ് അയ്യരും അശ്വിനും നേടിയ 71 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്ക് മൂന്നു വിക്കറ്റ് ജയം നൽകിയത്. ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. ആദ്യ ടെസ്റ്റ് 188 റൺസിന് ഇന്ത്യ വിജയിച്ചിരുന്നു.

145 റണ്‍സ് വിജയ ലക്ഷ്യം മുന്‍പില്‍ വെച്ച് ഇറങ്ങിയ ഇന്ത്യ ഒരുഘട്ടത്തില്‍ 74-7ലേക്ക് വീണെങ്കിലും അശ്വിനും ശ്രേയസ് അയ്യരും ചേര്‍ന്ന് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചു.

ശ്രേയസ് അയ്യരും ആര്‍ അശ്വിനും ചേര്‍ന്ന് 71 റണ്‍സ് കണ്ടെത്തിയതോടെയാണ് ഇന്ത്യ വലിയ അപകടങ്ങളിലേക്ക് വീഴാതെ ജയം പിടിച്ചത്. ആര്‍ അശ്വിന്‍ 62 പന്തില്‍ നിന്ന് 42 റണ്‍സ് നേടി. നാല് ഫോറും ഒരു സിക്‌സും അശ്വിനില്‍ നിന്ന് വന്നു. 46 പന്തില്‍ നിന്ന് 29 റണ്‍സ് ആണ് ശ്രേയസ് അയ്യര്‍ നേടിയത്.

അഞ്ച് വിക്കറ്റ് പിഴുത് മെഹ്ദി ഹസനും രണ്ട് വിക്കറ്റുമായി ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസനുംചേര്‍ന്ന് ഇന്ത്യയെ വിറപ്പിച്ചു. ഇന്ത്യയുടെ ആദ്യ അഞ്ച് ബാറ്റേഴ്‌സില്‍ അക്ഷര്‍ പട്ടേല്‍ മാത്രമാണ് സ്‌കോര്‍ രണ്ടക്കം കടത്തിയത്. ഗില്ലും രാഹുലും പൂജാരയും കോഹ് ലിയും മൂന്നാം ദിനം തന്നെ പുറത്തായിരുന്നു.

അതേസമയം, അശ്വിൻ 62 പന്തിൽ 42 റൺസും അയ്യർ 46 പന്തിൽ 29 റൺസുമായി പുറത്താകാതെ നിന്നു. ശുഭ്മാൻ ഗുൽ (7), കെ.എൽ രാഹുൽ (2), ചേതേശ്വർ പൂജാര (6), വിരാട് (1) എന്നിവർ ഇന്നലെ പുറത്തായിരുന്നു.

നേരത്തെ ബാറ്റ് ചെയ്ത ബംഗ്ലാദേശ് രണ്ടാം ഇന്നിങ്‌സിൽ 231 റൺസിന് പുറത്തായി. 73 റൺസെടുത്ത ലിറ്റൺ ദാസാണ് ടോപ്‌സ്‌കോറർ. സാകിർ ഹസൻ 51 റൺസെടുത്തു. 31 റൺസ് വീതമെടുത്ത നൂറുൽ ഹസനും ടസ്‌കിൻ അഹമ്മദുമായി ബംഗ്ലാദേശ് സ്‌കോർ 231ൽ എത്തിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News