മൂടൽ മഞ്ഞോ… ശ്രദ്ധിക്കാം ഈ 5 കാര്യങ്ങൾ

കേരളത്തിലടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ശൈത്യം അനുഭവപ്പെടുകയാണ്. ഉത്തരേന്ത്യയില്‍ അതിശൈത്യമാണ് അനുഭവപ്പെടുന്നത്. എന്നാൽ ശൈത്യം അനുഭവപ്പെട്ടു തുടങ്ങുന്നതോടെ, അന്തരീക്ഷത്തില്‍ മൂടല്‍മഞ്ഞും ദൃശ്യമായി തുടങ്ങും. മൂടല്‍മഞ്ഞുള്ള സമയത്ത് വാഹനം ഓടിക്കുമ്പോള്‍ ഏറെ ശ്രദ്ധ ആവശ്യമാണ്. മൂടല്‍മഞ്ഞ് ദൃശ്യപരത കുറയ്ക്കും എന്നതാണ് ജാഗ്രത കൂട്ടണമെന്ന നിര്‍ദേശത്തിന് അടിസ്ഥാനം.

ഇത്തരത്തിൽ മൂടൽ മഞ്ഞ് നിങ്ങൾ ഓരോരുത്തരെയും ഭയപ്പെടുത്തുന്നുണ്ടോ എങ്കിൽ മൂടല്‍മഞ്ഞ് ഉള്ളപ്പോള്‍ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങള്‍ ശ്രദ്ധിക്കാം

1. കാറിന്റെ വിന്‍ഡ് ഷീല്‍ഡ് വൃത്തിയാണ് എന്ന് ഉറപ്പാക്കണം. കാഴ്ചയെ മറയ്ക്കുന്ന ഒന്നും വിന്‍ഡ് ഷീല്‍ഡില്‍ ഇല്ലെന്ന് ഉറപ്പാക്കണം.

2. ഉയര്‍ന്ന പ്രകാശമുള്ള ഹൈ ബീം ലൈറ്റുകള്‍ ഉപയോഗിക്കരുത്. ഹൈ ബീം ലൈറ്റുകള്‍ ഗ്ലെയറിന് കാരണമാകും. റോഡിലെ കാഴ്ച മറയ്ക്കുന്നതിന് ഇത് കാരണമാകാം.

3. വാഹനം നിര്‍ത്തുമ്പോള്‍ മറ്റു ലൈറ്റുകള്‍ ഓഫ് ചെയ്യാനും ഇന്‍ഡിക്കേറ്റര്‍ ലൈറ്റുകള്‍ ഇടാനും മറക്കരുത്. എമര്‍ജന്‍സി ബ്രേക്ക് ശരിയായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കണം.

4. കാഴ്ച മറയ്ക്കുന്ന നിലയില്‍ കനത്ത മൂടല്‍മഞ്ഞ് ആണ് അനുഭവപ്പെടുന്നതെങ്കില്‍ വാഹനം റോഡിന്റെ അരികിലേക്ക് ഒതുക്കി നിര്‍ത്തി, ഇന്‍ഡിക്കേറ്റര്‍ ലൈറ്റ് ഇടുന്നതാണ് നല്ലത്.

5. പിന്നിലും മുന്നിലുമുള്ള വാഹനങ്ങള്‍ക്ക് വാഹനം കാണാന്‍ കഴിയുന്നുണ്ട് എന്ന് ഉറപ്പാക്കണം. ഇതിനായി ലോ ബീം ഹെഡ് ലൈറ്റുകളായിരിക്കണം ഉപയോഗിക്കേണ്ടത്. ടെയില്‍ ലാമ്പുകളും ഓണാക്കി വെയ്ക്കണം. ഫോഗ് ലൈറ്റ് ഉണ്ടെങ്കില്‍ അത് ഇടാനും മറക്കരുത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News