അതിശൈത്യത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍

അതിശൈത്യത്തിന്റെ പിടിയിലായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ദില്ലി ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ അന്തരീക്ഷ താപനില അഞ്ച് ഡിഗ്രി വരെ താഴ്ന്നു. കനത്ത മൂടല്‍മഞ്ഞ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ റെയില്‍ റോഡ് ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്.

മൂടല്‍മഞ്ഞിനെതുടര്‍ന്ന് 12 ട്രെയിന്‍ സര്‍വീസുകള്‍ ഇന്നലെ മാത്രം മണിക്കൂറുകള്‍ വൈകിയിരുന്നു. ശക്തമായ മൂടല്‍മഞ്ഞ് കാരണം പാഞ്ചാബില്‍ കാഴ്ചപരിധി ഗണ്യമായി കുറഞ്ഞു. അപകടസാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ കുറഞ്ഞ വേഗതയില്‍ ഓടിക്കണമെന്ന് കേന്ദ്ര കാലവസ്ഥനിരീക്ഷണ വകുപ്പ് നിര്‍ദ്ദേശം നല്‍കി. പുതിയ ശൈത്യ തരംഗം ആരംഭിച്ച സാഹചര്യത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളിലും തണുപ്പ് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News