
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 84 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും 44 ലക്ഷം രൂപയുടെ സ്വര്‍ണ്ണവും വിമാനത്തിന്‍റെ ശുചിമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 40 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമാണ് പിടികൂടിയത്.
എയര്‍ ഇന്ത്യ വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ യാത്രക്കാരനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് കാപ്സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച നിലയില്‍ സ്വര്‍ണ്ണം കണ്ടെത്തിയത്.1068 ഗ്രാം തൂക്കം വരുന്ന 44.14 ലക്ഷം വരുന്ന സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.
അതേസമയം വിമാനത്തിലെ ശുചിമുറിയില്‍ നിന്ന് 40 ലക്ഷം രൂപ വിലവരുന്ന 815 ഗ്രാം സ്വര്‍ണ്ണവും കണ്ടെടുത്തു. പരിശോധനയില്‍ പിടിക്കപ്പെടുമെന്ന ഭയത്താല്‍ ശുചിമുറിയില്‍ ഉപേക്ഷിച്ചതാവാമെന്നാണ് കസ്റ്റംസ് നിഗമനം.സ്വര്‍ണ്ണം കണ്ടുകെട്ടുമെന്നും കസ്റ്റംസ് അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here