തെലുങ്ക് നടൻ ചലപതി റാവു അന്തരിച്ചു

മുതിർന്ന തെലുങ്ക് നടനും നിർമാതാവുമായ ചലപതി റാവു (78) അന്തരിച്ചു. 600-ലേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ഏഴ് ചിത്രങ്ങളുടെ നിർമാതാവാണ്. എൻ.ടി. രാമറാവു, കൃഷ്ണ, അക്കിനേനി നാ​ഗാർജുന, ചിരഞ്ജീവി, വെങ്കിടേഷ്, അല്ലു അർജുൻ, പ്രഭാസ് തുടങ്ങിയവർക്കൊപ്പം വില്ലനായും സഹനടനായും വേഷമിട്ട നടനാണ് ചലപതി റാവു.

യമ​ഗോള, യു​ഗപുരുഷുഡു, ബൊബ്ബിലി പുലി, അല്ലാരി, അരുന്ധതി, സിംഹ, കിക്ക്, റിബൽ, സരൈനോഡു, ജയ ജാനകി നായക, വിനയ വിധേയ രാമ, തുടങ്ങിയവയാണ് അഭിനയിച്ച ചിത്രങ്ങളിൽ ചിലത്. നാ​ഗ ചൈതന്യ, നാ​ഗാർജുന എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച ബം​ഗർ രാജുവാണ് പുറത്തിറങ്ങിയ അവസാനചിത്രം. 2020-ൽ ചതരം​ഗം എന്ന തെലുങ്ക് വെബ്സീരീസിലും വേഷമിട്ടു. തെലുങ്ക് നടനും സംവിധായകനും നിർമാതാവുമായ രവി ബാബു മകനാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News