ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറെന്ന് ചൈന

ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറെന്ന് ചൈന. അതിർത്തി പ്രശ്നം പരിഹരിക്കാൻ ഇന്ത്യയും ചൈനയും നയതന്ത്ര – സൈനിക തല ചർച്ചകൾ നടത്തിയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ഇ. തവാങ് സംഘർഷ പശ്ചാത്തലത്തിലാണ് വാങ് ഇയുടെ പ്രസ്താവന.

ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈന തയ്യാറാണെന്നും ഇരു രാജ്യങ്ങളും അതിർത്തി സംഘർഷത്തിൽ നയതന്ത്ര – സൈനിക തല ചർച്ചയിലൂടെ ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് ഇ പറഞ്ഞു.അതിർത്തി പ്രദേശങ്ങളിൽ സ്ഥിരത നിലനിർത്താൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഡിസംബർ 9 ന് അരുണാചൽ തവാങ് മേഖലയിൽ ഇന്ത്യ ചൈന സൈനിക ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന. ഏറ്റുമുട്ടലിനു ശേഷം ഡിസംബർ 20ന് ചൈനീസ് മേഖലയിലെ ചുഷുൽ മോൾഡോ അതിർത്തിയിൽ കമാൻഡർ തല ചർച്ചകൾ നടന്നിരുന്നു.ഈ ചർച്ചയിൽ മേഖലയിൽ സുരക്ഷയും സ്ഥിരതയും നിലനിർത്താൻ ഇരുപക്ഷവും സമ്മതിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചിരുന്നു.ഇരു രാജ്യത്തെ സൈനികർക്കിടയിലും അടുത്ത ബന്ധം നിലനിർത്താനും സൈനിക നയതന്ത്ര മാർഗങ്ങളിലൂടെ ശരിയായ ആശയവിനിമയം നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും തീരുമാനിച്ചതായി വിദേശ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News