Muvattupuzha:മൂവാറ്റുപുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

മൂവാറ്റുപുഴ നഗരത്തില്‍ കച്ചേരിത്താഴത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാര്‍ കത്തി നശിച്ചു. രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്.

മലപ്പുറം തിരൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനാണ് തീ പിടിച്ചത്. മൂന്നുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

വാഹനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ടപ്പോള്‍ യാത്രക്കാര്‍ പുറത്തേക്കിറങ്ങിയതിനാലാണ് വന്‍ അപകടം ഒഴിവായത്. 10000 രൂപയും, സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകളും കത്തി നശിച്ചു. മൂവാറ്റുപുഴ ഫയര്‍ഫോഴ്സ് എത്തി തീയണച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here