മുസ്‌ലിം വ്യക്തിനിയമം പൂർണമായും പരിഷ്‌കരിക്കണം

മുസ്ലീം പുരുഷന്മാർക്ക് അനുവദനീയമായ ബഹുഭാര്യത്വം നിരോധിക്കണമെന്ന് ഭാരതീയ മുസ്ലീം മഹിളാ ആന്ദോളൻ മുസ്ലീം ആവശ്യപ്പെട്ടു. വ്യക്തിനിയമപ്രകാരം മുസ്ലീം പുരുഷന്മാർക്ക് അനുവദനീയമായ ബഹുഭാര്യത്വം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ മുസ്ലീം മഹിളാ ആന്ദോളൻ (ബിഎംഎംഎ) സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.

2017-ലെ മുത്തലാഖ് കേസിലെ ഹരജിക്കാരിൽ ഒരാളായ ഫെമിനിസ്റ്റ് സംഘടന, ബഹുഭാര്യത്വ വിവാഹങ്ങളിലെ സ്ത്രീകളുടെ അവസ്ഥയും നിയമ സംരക്ഷണത്തിന്റെ ആവശ്യകതയുംസംബന്ധിച്ചുള്ള സർവേ റിപ്പോർട്ട് പുറത്തുവിട്ടു.

“ബഹുഭാര്യത്വത്തെ അനുകൂലിച്ച് വാദിക്കുന്നവർ വിഷയത്തിന്റെ കേന്ദ്രബിന്ദുവായ സ്ത്രീയെ അവഗണിക്കുന്നു,” ബിഎംഎംഎയുടെ സഹസ്ഥാപകയായ നൂർജഹാൻ സഫിയ നിയാസ് പറയുന്നു.

ബിഎംഎംഎ സ്ത്രീയെ ഒരു മനുഷ്യനായാണ് കാണുന്നത്, ഇന്ത്യൻ പൗരനായിട്ടാണ് കാണുന്നത്, മറ്റു പൗരന്മാർക്ക് ലഭിക്കുന്ന സംരക്ഷണവും പരിഗണനയും അവൾക്കും ലഭിക്കണം. ഭരണ കൂടം നിയമ പ്രകാരം അത് ഉറപ്പു വരുത്തണം.

84 ശതമാനം മുസ്‌ലിം സ്ത്രീകളും ദ്വിഭാര്യത്വത്തെ നിരോധിക്കുന്ന നിയമം തങ്ങൾക്കും ബാധകമാക്കണമെന്ന് ആഗ്രഹിക്കുന്നു, 73 ശതമാനം പേർ ബഹുഭാര്യത്വം സ്വീകരിക്കുന്നവരെ നിയമപ്രകാരം ശിക്ഷിക്കണമെന്നും ആഗ്രഹിക്കുന്നു. ബിഎംഎംഎ നടത്തിയ സർവേയിൽ പ്രവർത്തകരുമായി അഭിമുഖം നടത്തിയ ഭൂരിപക്ഷം സ്ത്രീകളുടെയും ആവശ്യം ഇതാണ്.

കോടതിയെ സമീപിക്കാൻ തങ്ങൾ അശക്തരാണ്. മുസ്‌ലിം ജമാഅത്തുകൾ പുരുഷന്മാരെ പിന്തുണയ്ക്കുന്നവരാണ്. മുസ്‌ലിം മതത്തിലെ നിയമപ്രകാരം ബഹുഭാര്യത്വം കുറ്റമല്ലാത്തതിനാൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പോലീസ് പറയുന്നുവെന്നും അവർ ചൂണ്ടിക്കാണിച്ചു. മുസ്‌ലിം സ്ത്രീകൾ സ്വതന്ത്രരാണെന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ബിഎംഎംഎ പറയുന്നു. ബഹുഭാര്യത്വത്തിന്റെ കുരുക്കിൽ നിന്ന് തങ്ങളെ മോചിപ്പിക്കണം എന്നും അവർ ആവശ്യപ്പെട്ടു.

10 സംസ്ഥാനങ്ങളിലായി നടത്തിയ സർവേയിൽ പങ്കെടുത്ത 289 സ്ത്രീകളിൽ ഭൂരിഭാഗവും ദരിദ്രരും വിദ്യാഭ്യാസമില്ലാത്തവരുമാണ്. ഇതിൽ ഭൂരിഭാഗം പേരും പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ചവരാണ്. സർവേ പ്രകാരം ആദ്യഭാര്യമാരിൽ 29 ശതമാനവും രണ്ടാം ഭാര്യമാരിൽ 18 ശതമാനവും 18 വയസ്സിൽ താഴെ പ്രായമുള്ളപ്പോൾ വിവാഹിതരായവരാണ്.
സ്വന്തമായി വരുമാനം പോലും ഇല്ലാത്തവരാണ് അധികം പേരും.

ബഹുഭാര്യത്വത്തിനെതിരായ ഈ പ്രചാരണം ഞങ്ങൾ അവസാനിപ്പിക്കില്ല എന്നും പോരാട്ടം തുടരും എന്നും പ്രവർത്തകർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News