സംവിധായകന്‍ കെ പി ശശി അന്തരിച്ചു

ചലച്ചിത്ര സംവിധായകന്‍ കെ.പി. ശശി (K.P. Sasi) അന്തരിച്ചു. 64 വയസായിരുന്നു. കൊച്ചി സ്വദേശിയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്ന കെ ദാമോദരന്റെ മകനാണ്. ഡോക്യുമെന്ററി സംവിധായകന്‍, ആക്ടിവിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധ നേടി. മുംബൈയിലെ ഫ്രീ പ്രസ്സ് ജേര്‍ണലില്‍ കാര്‍ട്ടൂണിസ്റ്റായിരുന്നു. വിബ്‌ജ്യോര്‍ (VIBGYOR) ഫിലിം ഫെസ്റ്റിവലിന്റെ സ്ഥാപകരില്‍ ഒരാളാണ്.

ആയിരത്തി തൊള്ളായിരത്തി അവസാനത്തില്‍ ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥിയായിരിക്കെ അദ്ദേഹം കാര്‍ട്ടൂണിസ്റ്റായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. എണ്‍പതുകളുടെ തുടക്കത്തില്‍ അദ്ദേഹം 8 എംഎം സിനിമകളിലൂടെയാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. ‘A Valley Refuses to Die’, ‘We Who Make History’, ‘Living in Fear’, ‘In the Name of Medicine’, ‘Voices from a Disaster’ എന്നിവ അദ്ദേഹത്തിന്റെ പ്രധാന ഡോക്യുമെന്ററികളാണ്. തുടര്‍ന്ന് ഡോക്യുമെന്ററികള്‍ അടക്കം 25 ഓളം സിനിമകള്‍ സംവിധാനം ചെയ്തു.

കേരളത്തിലെ സ്ത്രീകള്‍ക്കെതിരായ സാമൂഹികവും മാനസികവുമായ അതിക്രമങ്ങളെക്കുറിച്ചുള്ള ഇലയും മുള്ളും എന്നറിയപ്പെടുന്ന ചിത്രം അദ്ദേഹം സംവാധാനം ചെയ്ത ഫീച്ചര്‍ സിനിമയാണ്. 2003 ല്‍ അനുപം ഖേര്‍, നന്ദിതദാസ് എന്നിവരെ കേന്ദ്ര പാത്രമാക്കി ശശി സംവിധാനം ചെയ്ത ഹിന്ദി ചിത്രമാണ് ഏക് അലഗ് മൗസം. വികസന കാഴ്ച്ചപാടുകളെപ്പറ്റി പറയുന്ന നിശബ്ദ രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയാണ് ‘ശ്ശ്.. സൈലന്‍സ് പ്ലീസ്”. തൃശ്ശൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന വിബിജിയോര്‍ ഫിലിം ഫെസ്റ്റിവലിന്റെ സ്ഥാപക അംഗമാണ്. 2000 ല്‍ പക്ഷികള്‍ പാടുന്നു എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here