ദി എലിഫന്റ് വിസ്പേസ് ഓസ്കർ പട്ടികയിൽ

മലയാളി ദമ്പതികളുടെ ജീവിതത്തെക്കുറിച്ചുള്ള ദി എലിഫന്റ് വിസ്പേസ് എന്ന ഡോക്യുമെന്ററി ഫിലിം ഓസ്കറിൽ. അനാഥരായിപ്പോയ കുട്ടിയാനകളെ ദത്തെടുത്ത് സ്വന്തം മക്കളെപ്പോലെ നോക്കുന്ന മലയാളി ദമ്പതികളെക്കുറിച്ചുള്ളതാണ് ഡോക്യുമെന്ററി. മികച്ച ഡോക്യുമെന്ററിയ്ക്കായുള്ള ഷോർട്ട്ലിസ്റ്റിലാണ് ചിത്രം ഇടംനേടിയത്. ഊട്ടി സ്വദേശിനിയായ കാർത്തികി ഗൻസാൽവ് ഒരുക്കിയ ഡോക്യുമെന്ററി നെറ്റ്ഫ്ളിക്സിലാണ് സ്ട്രീം ചെയ്യുന്നത്.

മുതുമലയിലെ കുട്ടിയാനകളായ ബൊമ്മിയെയും രഘുവിനെയും സ്വന്തം കുട്ടികളെപ്പോലെയാണ് ദമ്പതികളായ ബൊമ്മൻ, ബെല്ലി എന്നിവർ പരിപാലിക്കുന്നത്. കാട്ടിൽനിന്ന് അമ്മയാനയെ പിരിഞ്ഞ നിലയിൽ കണ്ടെത്തിയതാണ് ഈ ആനകളെ. രഘു 2017 മേയ് 26നും ബൊമ്മി 2019 ഫെബ്രുവരി 12നുമാണ് മുതുമലയിലെ തെപ്പക്കാട്ടിലെത്തിയത്.

അന്ന് 3 മാസം പ്രായമുള്ള കുട്ടിയാനയെ പരിപാലിക്കാനായി കൊട്ടിലിനരികിൽ തന്നെ കുടിലൊരുക്കി താമസിക്കുകയായിരുന്നു പാപ്പാൻ ദമ്പതികൾ. 6 വയസുകാരനായ രഘുവിനെ നോക്കാൻ വേറെ പാപ്പാന്മാരുമുണ്ട്. ബൊമ്മിയെ ഇപ്പോഴും ദമ്പതികൾ തന്നെയാണു പരിപാലിക്കുന്നത്. ആനകളുമായുള്ള ഇവരുടെ മനോഹരമായ ബന്ധം ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് ഡോക്യുമെന്ററി 2023 മാർച്ച് 12നാണ് ഓസ്കർ അവാർഡുകൾ പ്രഖ്യാപിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News