
ലോകത്തെ ഏറ്റവും മികച്ച ഫുട്ബാൾ താരത്തിനുള്ള ബാലൻ ദ്യോർ പുരസ്കാരം എട്ടാം തവണയും അർജന്റീനൻ നായകൻ ലയണൽ മെസ്സി നേടുമെന്ന് പോളണ്ടിന്റെ ബാഴ്സലോണ സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്കി. ലോകകപ്പിൽ ലെവൻഡോസ്സി നയിച്ച പോളണ്ട് അർജന്റീനയോട് രണ്ട് ഗോളിന് പരാജയപ്പെട്ടെങ്കിലും മെസിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് താരം.
ലോകകപ്പ് കിരീടം അർജൻ്റീനക്ക് നേടിക്കൊടുത്തതിലൂടെ മെസ്സി എംബാപ്പെയേക്കാൾ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
”തീർച്ചയായും ഒരേ ക്ലബിൽ കളിക്കുന്ന മറ്റൊരാൾ കൂടി എതിരാളിയായി ഉണ്ടായിരിക്കാം. എന്നാൽ, ഈ സീസണിലെ വിജയിയെ തീരുമാനിക്കുന്നത് ലോകകപ്പിലെ വിജയമായിരിക്കും. ഇതിൽ മെസ്സി ഒന്നാമതാണ്.” എന്നായിരുന്നു ലെവൻഡോസ്കിയുടെ വാക്കുകൾ
ഖത്തർ ലോകകപ്പ് ഫൈനലിൽ രണ്ട് ഗോൾ നേടുകയും ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബാൾ നേടുകയും ചെയ്ത മെസ്സി ടൂർണമെന്റിൽ 7 ഗോളും 3 അസിസ്റ്റും നേടിയിരുന്നു.
സീസണിൽ യുറോപ്യൻ ക്ലബായ പിഎസ്ജിക്കായും മികച്ച പ്രകടനമാണ് കഴിഞ്ഞ സീസണിൽ മെസ്സി പുറത്തെടുത്തത്. 19 മത്സരങ്ങളിൽ 12 ഗോൾ നേടുകയും 14 ഗോളിന് വഴിയൊരുക്കാനും മെസിക്ക് കഴിഞ്ഞിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here