ക്രിസ്മസ് ആഘോഷത്തിൽ വെടിവെപ്പ്

വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ പബ്ബിൽ ക്രിസ്മസ് ആഘോഷത്തിൽ നടന്ന വെടിവെപ്പിൽ  ഒരു യുവതി കൊല്ലപ്പെടുകയും മൂന്ന് പുരുഷന്മാർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

വാലസി നഗരത്തിലെ ലൈറ്റ് ഹൗസ് പബ്ബിലാണ് വെടിവെപ്പ് നടന്നത്. ഇതുവരെ ആരെയും
പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. വെടിവെപ്പിൽ പരിക്കേറ്റ യുവതി ആശുപത്രിയിൽ വെച്ചാണ് മരിച്ചത്, മൂന്ന് പേർക്കു സാരമായി പരുക്കുണ്ട്. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ അന്വേഷകർ സാക്ഷികളെയും സെൽഫോൺ വീഡിയോയും ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ ഫൂട്ടേജുകളുംപരിശോധിച്ചു വരികയാണ് എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മക്‌കോഗ്രൻ പറഞ്ഞു.

വെടിവയ്പ്പിന് തൊട്ടുപിന്നാലെ ഒരു ഇരുണ്ട നിറത്തിലുള്ള വാഹനത്തിലാണ് തോക്കുധാരി രക്ഷപ്പെട്ടത് എന്ന് പൊലീസ് വൃത്തങ്ങൾ ദൃക്‌സാക്ഷികളെ ഉദ്ധരിച്ച്‌ പൊലീസ് പറഞ്ഞു. ബ്രിട്ടനിൽ ഇത്തരം അക്രമണങ്ങൾ താരതമ്യേന കുറവാണ്‌. വെള്ളിയാഴ്ച രാത്രി കിഴക്കൻ ഇംഗ്ലണ്ടിലും സമാനമായ രീതിയിൽ ആക്രമണം നടന്നിരുന്നു. പബ്ബിൽ നടന്ന വെടിവെപ്പിൽ 44 കാരനായ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ്  അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News