കർണ്ണാടകയിൽ യുവാവിനെ വെട്ടിക്കൊന്നു;പ്രദേശത്ത് നിരോധനാജ്ഞ

കർണാടകയിലെ മംഗളൂരുവിൽ സ്വന്തം കടയുടെ മുന്നിലിട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കാട്ടിപ്പള്ള നാലാം ബ്ലോക്കിൽ താമസിക്കുന്ന ജലീൽ (45) എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം എജെ. ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് കമ്മീഷണർ എൻ ശശികുമാർ പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

കൊലപാതകവുമായി ബന്ധപ്പെട്ട് സംഘർഷങ്ങൾ ഒഴിവാക്കാൻ സംഭവങ്ങൾ പൊലീസ് പ്രദേശത്ത് 48 മണിക്കൂർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.കഴിഞ്ഞ ജൂലൈ മാസത്തിൽ മുഹമ്മദ് ഫൈസൽ എന്ന യുവാവും സമാന രീതിയിൽ ഇവിടെ കൊല്ലപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News