കടം എഴുതിത്തളളൽ; കോർപ്പറേറ്റുകൾ കേന്ദ്രത്തിന് ”അയ്യോ പാവങ്ങളാണെന്ന് ” മുഖ്യമന്ത്രി

സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും വഹിക്കാത്തവരാണ് ആർഎസ്എസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സ്വാതന്ത്ര്യ സമരത്തിന് തുരങ്കം വയ്ക്കാനാണ് ആർ എസ് എസ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.പാറപ്രം സമ്മേളന വാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്രിട്ടീഷുകാരുമായി ആർ എസ് എസ് നേതാക്കൾ സന്ധി ചെയ്തു.സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി കൊടുത്തുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മതേതര രാജ്യത്ത് മതാധിഷ്ഠിത പൗരത്വം കൊണ്ടുവരാനാണ് കേന്ദ്ര സർക്കാറിൻ്റെ നീക്കം.പൗരത്വ നിയമത്തിൽ കേരളത്തിന്റെ നിലപാട് രാജ്യം ശ്രദ്ധിച്ചു.രാജ്യത്തിന്റെ ഒരുമയെ തകർക്കാനാണ് ശ്രമം ഇന്ന് ശ്രമം നടക്കുന്നത് നടക്കുന്നത്.ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കം രാജ്യത്ത് അസ്വസ്ഥതയുണ്ടാക്കാനാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here