തൃശ്ശൂരില്‍ KPCC നിര്‍ദേശം ലംഘിച്ച് യുഡിഎഫിന്റെ പ്രതിഷേധ പരിപാടി നടന്നു

തൃശ്ശൂരില്‍ കെപിസിസി നിര്‍ദേശം ലംഘിച്ച് യുഡിഎഫിന്റെ പ്രതിഷേധ പരിപാടി നടന്നു. വിലക്കയറ്റത്തിനെതിരെ യുഡിഎഫ് നടത്തിയ പ്രതിഷേധത്തില്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഒഴിഞ്ഞുനിന്നു എന്നാണ് പുതിയ ആരോപണം.

ജില്ലയില്‍ യുഡിഎഫിന് പുതിയ നേതൃത്വം വന്നപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരുന്ന അതൃപ്തിയും ഭിന്നതയും വീണ്ടും രൂക്ഷമാകുന്നു. വിലക്കയറ്റത്തിനെതിരെ എന്ന പേരില്‍ മുന്നണി നടത്തിയ പ്രതിഷേധ കടയുടെ ജില്ലാതല ഉദ്ഘാടനത്തില്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കാതെ ഒഴിഞ്ഞുമാറിനിന്നു എന്നതാണ് പുതിയ ആരോപണത്തിന് വഴിയൊരുക്കുന്നത്.

കെപിസിസി സംസ്ഥാന ട്രഷറര്‍ വി പ്രതാപചന്ദ്രന്റെ മരണത്തെ തുടര്‍ന്ന് സമരപരിപാടികള്‍ നീട്ടിവെക്കണമെന്ന് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അടക്കം ഈ ആവശ്യം ഉന്നയിച്ചതാണ്.

കെപിസിസി പോലും ഇടപെട്ട വിഷയത്തെ വകവെക്കാതെയാണ് കഴിഞ്ഞ വ്യാഴാഴ്ച തെക്കേഗോപുര നടയില്‍ സമരം നടത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യുമെന്ന് പറഞ്ഞുറപ്പിച്ചിരുന്ന പ്രതിഷേധ പരിപാടിയില്‍ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ആരും തന്നെയും പങ്കെടുത്തിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഭിന്നത വലിയ രീതിയില്‍ തല പൊക്കിയതിന്റെ ലക്ഷണം ആണ് ഇതെന്ന് അണികളില്‍ നിന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News