ഇടുക്കിയിൽ ജീപ്പ് മറിഞ്ഞ് യുവാവ് മരണപ്പെട്ടു

വണ്ടിപ്പെരിയാറിന് സമീപം വാളാഡിയിൽ ജീപ്പ് മറിഞ്ഞ് യുവാവ് മരിച്ചു. ചോറ്റുപാറ പുത്തൻപുരക്കൽ രാജന്റെ മകൻ വിഷ്ണുവാണ് (19) മരിച്ചത്.അപകടത്തിൽ പ്പെട്ട ജീപ്പിൽ നിന്നും ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഡ്രൈവറും വിഷ്ണുവുമാണ് ജീപ്പിലുണ്ടായിരുന്നത്.

ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ചോറ്റുപാറയിൽ നിന്ന് വാളാഡിലേക്ക് പോകുംവഴി വിഷ്ണു സഞ്ചരിച്ച ജീപ്പ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞാണ് അപകടം.

പരിക്കേറ്റ വിഷ്ണുവിനെ കട്ടപ്പനയിലെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടയിൽ മരണം സംഭവിക്കുകയായിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News