ക്രിസ്മസ് ദിനത്തിൽ സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിൽ 6 മരണം

ക്രിസ്മസ് ദിനത്തിൽ വ്യത്യസ്ത വാഹനാപകടങ്ങളിലായി സംസ്ഥാനത്ത് 6 മരണം. കൊല്ലം കുണ്ടറയിലും കോഴിക്കോട് കാട്ടിലെ പീടികയിലുമായി 4 യുവാക്കള്‍ അപകടത്തില് മരിച്ചു. കണ്ണൂരില്‍ ബൈക്ക് മറിഞ്ഞ് യുവതിയും ഇടുക്കിയില്‍ ജീപ്പ് മറിഞ്ഞ് പത്തൊമ്പതുകാരനും മരണപ്പെട്ടു

കുണ്ടറ പെരുമ്പുഴ സൊസൈറ്റി മുക്കില്‍ നിയന്ത്രണം വിട്ട് അമിതവേഗത്തിലെത്തിയ കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തിലാണ് യുവാക്കള്‍ മരിച്ചത്. കുണ്ടറ നാന്തിരിക്കല്‍ സ്വദേശി ജോബിന്‍ ഡിക്രൂസ് (25),പേരയം മുളവന സ്വദേശി ആഗ്‌നല്‍ സ്ഫീഫന്‍ (25) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് വരികയായിരുന്ന സുഹൃത്തുക്കള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

കോഴിക്കോട് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കളും മരിച്ചു. കോഴിക്കോട് – കൊയിലാണ്ടി ദേശീയപാതയില്‍ കാട്ടിലപ്പീടികയിലാണ് അപകടം. വടകര കുരിയാടി സ്വദേശികളായ അശ്വിന്‍ (18), ദീക്ഷിത് (18) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സായന്തിനെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 3.30 ഓടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്കും എതിര്‍ദിശയില്‍ നിന്നെത്തിയ ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. പുതിയാപ്പ ഉത്സവം കഴിഞ്ഞ് വടകരയിലേക്ക് തിരികെ പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം വാളാടിയില്‍ ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു. ചോറ്റുപാറ പുത്തന്‍ വീട്ടില്‍ രാജന്റെ മകന്‍ വിഷ്ണു (19) ആണ് മരിച്ചത്. അപകടത്തിൽ ജീപ്പിൻ്റെ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News