ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈന

ഇന്ത്യയുമായി യോജിച്ച് പ്രവർത്തിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ചൈന. ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് ഇയാണ് ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന കാര്യം വ്യക്തമാക്കിയത്.ഇരു രാജ്യങ്ങളും തമ്മിലുണ്ടായ തവാംഗ് സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലാണ് വാംഗ് ഇയുടെ പ്രസ്താവന. നയതന്ത്ര – സൈനിക മാർഗങ്ങളിലൂടെ ഇന്ത്യയും ചൈനയും ചർച്ചകൾ ആരംഭിച്ചതായും ചൈനീസ് വിദേശകാര്യ മന്ത്രി അറിയിച്ചു.

ഡിസംബർ 20 ന് ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള ചുഷുൽ-മോൾഡോ അതിർത്തിയിൽ പതിനേഴാം കോർപ്സ് കമാൻഡർ ലെവൽ മീറ്റിംഗ് നടന്നതായി തവാംഗ് ഏറ്റുമുട്ടലിന് ശേഷം വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.

അതിർത്തി മേഖലയിൽ സമാധാനം സ്ഥാപിക്കാൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്. പാശ്ചാത്യ മേഖലയിൽ സമാധാനത്തിനും സുരക്ഷയ്ക്കുമായി ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച ആരംഭിച്ചിട്ടുണ്ട്.ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈന തയ്യാറാണ് എന്നാണ് വാംഗ് ഇ വ്യക്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News