തിരുവനന്തപുരത്ത് വ്യത്യസ്ത ഇടങ്ങളിൽ കടലിൽ കുളിക്കാനിറങ്ങിയ 3 പേരെ കാണാതായി; ഒരാൾ മരിച്ചു

തിരുവനന്തപുരത്ത് വ്യത്യസ്ത ഇടങ്ങളിലായി കടലിൽ കുളിക്കാനിറങ്ങിയ മൂന്നുപേരെ കാണാതായി. തുമ്പയിൽ നിന്നും കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. പുത്തൻതോപ്പിൽ രണ്ടുപേരെയും അഞ്ചുതെങ്ങ് മാമ്പള്ളിയിൽ ഒരാളെയുമാണ് കാണാതായത്. ശ്രേയസ് (16), സാജിദ് (19) എന്നിവരേയാണ് പുത്തൻതോപ്പിൽ നിന്ന് കാണാതായത്. മാമ്പള്ളി സ്വദേശി സാജൻ ആന്റണി (34) യേയാണ് അഞ്ചുതെങ്ങിൽ നിന്ന് കാണാതായത്. തുമ്പയിൽ തുമ്പയിൽ അപകടത്തിൽപെട്ട ഫ്രാങ്കോ എന്ന യുവാവിൻ്റെ മൃതദേഹമാണ് കണ്ടെടുത്തത്.

ക്രിസ്മസ് ആഘോഷിക്കാനെത്തി ബീച്ചിൽ കുളിക്കാനിറങ്ങിയവരാണ് 4 പേരും എന്നാണ് വിവരം. സാജിദ്, ശ്രേയസ്, ആന്റണി എന്നിവർക്ക് വേണ്ടി വൈകുന്നേരം വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. നാളെ രാവിലെ കോസ്റ്റ് ഗാർഡും മത്സ്യത്തൊഴിലാളികളും ചേർന്ന് തിരച്ചിൽ പുന:രാരംഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News