
സിക്കിമിലെ വാഹനാപകടത്തിൽ മരിച്ച സൈനികൻ വൈശാഖിന്റെ മൃതദേഹം നാളെ സംസ്‌ക്കരിക്കും. വൈശാഖിന്റെ മൃതദേഹം ജന്മനാട്ടിൽ എത്തിച്ചു. രാത്രി ഒൻപതരയോടെ ആണ് വൈശാഖിന്റെ മൃതദേഹം ചെങ്ങണിയൂർ കാവിലെ വീട്ടിൽ എത്തിച്ചത്. സൈനിക ബഹുമതികളോടെ തിരുവില്വാമല ഐവർ മഠത്തിലാണ് വൈശാഖിന്റെ മൃതദേഹം സംസ്‌ക്കരിക്കുക.
വാളയാർ അതിർത്തിയിൽ വെച്ച് മന്ത്രി എംബി രാജേഷ്, ഷാഫി പറമ്പിൽ എം എൽ എ, പാലക്കാട് എസ്പി ആർ വിശ്വനാഥ് എന്നിവർ ചേർന്നാണ് വൈശാഖിന്റെ മൃതദേഹം ഏറ്റുവാങ്ങിയത്. ബംഗാളിൽ 221 ആർട്ടിലറി രജിമെന്റിൽ നായിക്കായിരുന്നു വൈശാഖ്. എട്ട് വർഷം മുമ്പാണ് വൈശാഖ് സൈന്യത്തിൽ ചേരുന്നത് ചേർന്നത്.
സിക്കിമിലുണ്ടായ വാഹനാപകടത്തിൽ 16 സൈനികരാണ് കൊല്ലപ്പെട്ടത്. വടക്കൻ സിക്കിമിന് സമീപം കുത്തനെയുള്ള ചരിവിലൂടെ വാഹനം തെന്നിമാറിയുണ്ടായ അപകടത്തിലാണ് സൈനികർക്ക് ജീവഹാനി സംഭവിച്ചത് .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here