ഇന്ത്യൻ കോച്ചിനെതിരെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഓർക്കാൻ ആഗ്രഹിക്കാത്ത വർഷങ്ങളിൽ ഒന്നാവും 2022. കാരണം ഇന്ത്യൻ ടീം രാജ്യത്തിന് പുറത്ത് കളിക്കാൻ ഇറങ്ങിയപ്പോഴെല്ലാം എതിരാളികൾ അവരെ മറികടന്നു. ദക്ഷിണാഫ്രിക്കയിൽ തോൽവിയോടെ ആയിരുന്നു ടീം ഇന്ത്യയുടെ തുടക്കം. അനായാസം ജയിക്കാവുന്ന ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ കഷ്ടപ്പെട്ടാണ് ജയിച്ചത്.

ബംഗ്ലാദേശിനെതിരെയുള്ള പരമ്പര ടീം ഇന്ത്യ 2-0 ന് നേടിയെങ്കിലും ടീം ഇന്ത്യ കളിച്ച രീതി നിരവധി ആരാധകരെ ചൊടിപ്പിച്ചു. മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള ടീം മാനേജ്‌മെന്റിനെതിരെ ആരാധകർ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർത്തി.

പരമ്പരയിൽ എട്ട് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ കുൽദീപ് യാദവിനെ കളിപ്പിക്കാതിരുന്നതും. വിരാട് കോഹ്‌ലി, ഋഷഭ് പന്ത് എന്നിവരെ ബാറ്റിങ്ങിനയക്കാതെ അക്‌സർ പട്ടേലിനെ ബാറ്റിങ്ങിന് അയച്ചതടക്കമുള്ള തീരുമാനങ്ങൾ ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. പരിചയ സമ്പത്തുള്ള ദ്രാവിഡിന്റെ ഇത്തരം തന്ത്രങ്ങളെ ആരാധകർ സോഷ്യൽ മീഡിയയിൽ ചോദ്യം ചെയ്തു,

145 എന്ന ഏറ്റവും കുറഞ്ഞ റൺ ലക്ഷ്യം പിന്തുടരുമ്പോളും ഡിഫൻസീവ് ശൈലിയിലേക്ക് ടീമിനെ കൊണ്ട് പോയത് തെറ്റായ തീരുമാനം ആണെന്നും ആരാധകർ സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here