മദ്യം കിട്ടിയില്ല; മാനന്തവാടിയിൽ ബിവറേജ് ഷോപ്പ് അടിച്ചുതകർത്തു

മദ്യം ലഭിക്കാത്തതിനെ തുടർന്ന് മാനന്തവാടി ബിവറേജ് ഔട്ലെറ്റിൻ്റെ ചില്ലെറിഞ്ഞ് തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ പൊലീസ് പിടിയിലായി. മാനന്തവാടി ഒഴക്കോടി സ്വദേശികളായ അമൽ, റോബിൻസ് എന്നിവരാണ് അറസ്റ്റിലായത്. ബിവറേജ് അടച്ചതിന് ശേഷമാണ് ഇവർ ചില്ലെറിഞ്ഞു തകർത്തത്.

അതിക്രമിച്ച് കടന്ന് പൊതുമുതൽ നശിപ്പിപ്പിച്ചതിനാണ് പ്രതികൾക്കെതിരെ കേസെടുത്തത്. ഇരുവരേയും ബത്തേരി കോടതിയിൽ ഹാജരാക്കും. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News