കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച്‌ കടത്താൻ ശ്രമിച്ചത് ഒരു കോടി രൂപയുടെ സ്വര്‍ണം; 19കാരി പൊലീസ് പിടിയിൽ

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വര്‍ണവുമായി 19കാരി പൊലീസ് പിടിയിൽ. കാസര്‍ഗോഡ് സ്വദേശി ഷഹല (19) യാണ് അറസ്റ്റിലായത്. മൂന്ന് പാക്കറ്റുകളാക്കി ഉൾവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് 1,884 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിക്കവെയാണ് ഇവർ പിടിയിലായത്.

കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോൾ പൊലീസ് പിടികൂടുകയായിരുന്നു. ഞായറാഴ്ച രാത്രി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ദുബായിയില്‍നിന്നും എത്തിയതാണ് യുവതി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിന് പുറത്തുനിന്നാണ് പൊലീസ് പരിശോധന നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here