‘തന്നെ നീക്കാൻ ശ്രമിക്കുന്നു’; സുധാകരനെ വെട്ടാൻ എംപിമാർ

ഒരു വിഭാഗം കോൺഗ്രസ് എംപിമാർ തന്നെ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാൻ ശ്രമിക്കുന്നുവെന്ന് കെ സുധാകരൻ. അദ്ധ്യക്ഷനായി ചുമതലയേറ്റത് മുതൽ കുറച്ച് എംപിമാർക്ക് തന്നോട് വിയോജിപ്പാണെന്നും സുധാകരൻ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുധാകരന്റെ തുറന്നുപറച്ചിൽ.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കെ.സുധാകരനെ മാറ്റി പുതിയ അധ്യക്ഷനെ തീരുമാനിക്കണമെന്നാണ് ഒരുവിഭാഗം നേതാക്കളുടെ നിലപാട്. ദില്ലിയില്‍ ഉള്ള എംപിമാരില്‍ പലരും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാർഗെയെ കണ്ട് ഈ നിലപാട് അറിയിച്ചു. കഴിഞ്ഞ ആഴ്ച ദില്ലിയില്‍ എത്തിയ വിഡി സതീശനും സുധാകരനെതിരെ നിലപാട് എടുത്തുവെന്നാണ് വിവരം. ഈ സഹാചര്യത്തിലാണ് പാര്‍ട്ടി പുന:സംഘടനയില്‍ താന്‍ പോരിന് ഉറച്ച് തന്നെയെന്ന് വ്യക്തമാക്കുന്ന പ്രതികരണം സുധാകരന്‍ നടത്തിയത്.

തന്നെ നീക്കുന്നത് കാണാന്‍ ഒരുപിടി എംപിമാര്‍ക്ക് താല്‍പ്പര്യമുണ്ടെന്നും പദവിയില്‍ എത്തിയത് മുതല്‍ ചില എംപിമാര്‍ തനിക്കെതിരെ ഉണ്ടെന്നും സുധാകരന്‍ തുറന്നടിച്ചു.സ്ഥാനമൊഴിയാന്‍ എഐസിസി നേതൃത്വം ആവശ്യപ്പെട്ടിട്ടില്ല. അയോഗ്യനാണെന്ന് തോന്നുന്ന നിമിഷം അധ്യക്ഷ പദവി രാജിവെക്കും. മാത്രമല്ല വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയെ താന്‍ തന്നെ നയിക്കുമെന്നും സുധാകരന്‍ പറയുന്നു.

അതേസമയം, കെ.പി.സി.സി പുന:സംഘടന വൈകുന്നത് ദോഷം ചെയ്യുമെന്ന് കെ മുരളീധരൻ എംപി പറഞ്ഞു. പുനഃസംഘടന എത്രയും വേഗത്തിൽ നടക്കണം, ഇതിനുള്ള തീരുമാനം എടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളെ കാര്യങ്ങൾ അറിയിക്കാറുണ്ടെന്നും കെ മുരളീധരൻ കോ‍ഴിക്കോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here