ലാലു പ്രസാദിനെതിരെ സി.ബി.ഐ പുനരന്വേഷണം

ബീഹാർ മുൻ മുഖ്യമന്ത്രിയും RJD പാർട്ടി അധ്യക്ഷനുമായ ലാലുപ്രസാദ് യാദവിനെതിരെ സിബിഐ അന്വേഷണം.റെയിൽ വേ പദ്ധതി അഴിമതി കേസിലാണ് ലാലു പ്രസാദിനും കുടുംബാംഗങ്ങൾക്കും എതിരെ സിബിഐ പുനരന്വേഷണം ആരംഭിച്ചത്.

ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് റെയിൽവേ മന്ത്രിയായിരുന്ന ലാലുപ്രസാദ് വൻ അഴിമതി നടത്തി എന്നായിരുന്നു ആരോപണം. ആരോപണത്തിൽ 2018 ൽ സിബിഐ പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും 2021ൽ ഈ അന്വേഷണം അവസാനിപ്പിച്ചിരുന്നു. അതേസമയം പാർട്ടിയെ പിളർത്താൻ ബി ജെ പി പദ്ധതിയിട്ടതായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആരോപിച്ചു

2021 മെയ് മാസത്തിൽ അന്വേഷണം അവസാനിച്ചിരുന്നു. യാദവിനെ കൂടാതെ അദ്ദേഹത്തിന്റെ മകനും ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, ചന്ദ യാദവ്, രാഗിണി യാദവ് എന്നിവരും കേസിൽ പ്രതികളാണ്.

ബിഹാറിൽ നിതീഷ് കുമാർ ബി.ജെ.പിയുമായി പിരിഞ്ഞ് രാഷ്ട്രീയ ജനതാദളുമായി (ആർ.ജെ.ഡി) ചേർന്ന് സർക്കാരുണ്ടാക്കാൻ പദ്ധതിയിട്ടിരുന്നു. ഈ സാഹചര്യത്തിൽ ആണ് മാസങ്ങൾക്ക് ശേഷം കേസ് വീണ്ടും ആരംഭിക്കാനുള്ള നീക്കം സി.ബി.ഐ തുടങ്ങിയിരിക്കുന്നത്. തന്റെ പാർട്ടിയെ പിളർത്താൻ ബിജെപി പദ്ധതിയിട്ടതായി നിതീഷ് കുമാറും ആരോപണം ഉന്നയിച്ചിരുന്നു.

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണങ്ങൾ പ്രതിപക്ഷ പാർട്ടികളിൽ നിന്നടക്കം ഉയരുന്ന സാഹചര്യത്തിൽ സിബിഐയുടെ പുതിയ നീക്കം വൻ രാഷ്ട്രീയ സംഘർഷത്തിന് വഴിയൊരുക്കും.

മുംബൈ റെയിൽ വേ പാട്ടഭൂമിയിലെ ഇടപാടുകൾക്കും, ന്യൂ ദൽഹി റയിൽവേ സ്റ്റേഷൻ നവീകരിക്കുന്നതുമായി ബന്ധപ്പെട്ടും റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ ഡി.എൽ. എഫിൽ നിന്നും കൈക്കൂലിയായി സ്വത്തു വകകകൾ കൈപ്പറ്റി എന്നാണ് യാദവിനെതിരെയുള്ള കേസ്.

ഈ മാസം ആദ്യം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ 73 കാരനായ യാദവ് സുഖം പ്രാപിക്കുന്നതിനിടെയാണ് സി.ബി.ഐയുടെ പുനരന്വേഷണ നീക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News