വായ്പാ തട്ടിപ്പ് കേസ്; വീഡിയോകോണ്‍ സിഇഒ വേണുഗോപാല്‍ ദൂത് അറസ്റ്റില്‍

ഐസിഐസിഎ വായ്പാ തട്ടിപ്പ് കേസില്‍ വീഡിയോകോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വേണുഗോപാല്‍ ദൂത് അറസ്റ്റി്ല്‍. സിബിഐ ആണ് അറസ്റ്റ് ചെയ്തത്. കഴി ഞ്ഞ ദിവസം ഐസിഐസിഐ മുന്‍ സിഇഒ ചന്ദ കൊച്ചാറും ഭര്‍ത്താവ് ദീപക് കൊച്ചാറും അറസ്റ്റിലായതിന് പിന്നാലെയാണ് വേണുഗോപാലിനെ അറസ്റ്റ് ചെയ്തത്.

ചന്ദ കൊച്ചാറും ഭര്‍ത്താവും ബാങ്കിന്റെ തലപ്പത്തിരിക്കുമ്പോള്‍ വീഡിയോകോണ്‍ ഗ്രൂപ്പിന് നല്‍കിയ 3000 കോടി രൂപയുടെ വായ്പയില്‍ ക്രമക്കേടുണ്ടായെന്ന ആരോപണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തുവരുന്നതിനിടെയാണ് വീഡിയോകോണ്‍ ചെയര്‍മാനേയും സിബിഐ അറസ്റ്റ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel