വിദേശ വനിത പീഡനത്തിനിരയായതായി പരാതി

താൻ പീഡനത്തിനിരയായതായി മതിയായ യാത്രാ രേഖകളില്ലാതെ വിമാനത്താവളത്തിൽ പിടിയിലായ യുവതി വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായ കൊറിയൻ യുവതി വൈദ്യ പരിശോധനക്കിടെ ഡോക്ടറോടാണ് പീഡന വിവരം വെളിപ്പെടുത്തിയത് . യുവതിയുടെ പരാതിയിൽ കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തു. വൈദ്യ പരിശോധനയിൽ ഇക്കാര്യം ഡോക്ടർ സ്ഥിരീകരിച്ചു. വൈദ്യ പരിശോധനാ ഫലം, ഡോക്ടറുടെ മൊഴി എന്നിവയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ടൗൺ പൊലീസ് പീഡനത്തിന് കേസെടുത്തിരിക്കുന്നത്.

ഈ മാസം 20 ന് കരിപ്പൂരിൽ വിമാനമിറങ്ങിയ യുവതി കോഴിക്കോട് നഗരത്തിലെ വിവിധ ഹോട്ടലുകളിൽ താമസിച്ചിരുന്നതായി പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. തിരിച്ച് നാട്ടിലേക്ക് മടങ്ങാൻ കരിപ്പൂരിലെത്തിയ സമയത്താണ് ഇവർ പിടിയിലാകുന്നതും പീഡന വിവരം പുറത്ത് പറയുന്നതും. ഇവർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് പൊലിസ് നൽകുന്ന വിവരം. പരസ്പര വിരുദ്ധമായ മൊഴിയാണ് യുവതി നൽകുന്നതെന്നും പൊലിസ് പറയുന്നു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവതി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News