അവധി ആഘോഷിക്കാനെത്തി; 17കാരി മുങ്ങിമരിച്ചു

അവധി ആഘോഷിക്കാനെത്തിയ പതിനേഴുകാരി മുങ്ങിമരിച്ചു. വയനാട് നീലഗിരി എരുമാടിലെ കുടുംബവീട്ടിലെത്തിയ തിരുനെല്ലി കൊല്ലമാവുടി സ്വദേശിനി അനുപ്രിയയാണ് (17) മരിച്ചത്. വീടിനു സമീപമുള്ള പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാലുതെറ്റി വീഴുകയായിരുന്നു. മുട്ടറ്റം വെള്ളം മാത്രമേ പുഴയിലുണ്ടായിരുന്നുള്ളൂവെങ്കിലും ചെളിയില്‍ പുതഞ്ഞു പോയതാണ് അപകടമുണ്ടാകാന്‍ കാരണം.

ഒപ്പമുണ്ടായിരുന്നത് കുട്ടികളായതിനാൽ ചെളിയില്‍ താണു പോയ അനുപ്രിയയെ പുറത്തെത്തിക്കാനായില്ല. മുതിര്‍ന്നവരെത്തി അനുപ്രിയയെ ചെളിയില്‍ നിന്ന് പുറത്തെടുത്തപ്പേഴേക്കും ക്ഷീണിതയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നാളെ സംസ്‌കരിക്കും. പ്രജി-സിന്ധു ദമ്പതികളുടെ മകളാണ് അനുപ്രിയ. ഷെയ്ന്‍ ബേസില്‍ സഹോദരനാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News