ക്ഷേത്രഭൂമിത്തർക്കം; ഓച്ചിറയിൽ കൂട്ടത്തല്ല്

കൊല്ലം ഓച്ചിറ ചങ്ങൻകുളങ്ങരയ്ക്ക് സമീപം കൂട്ടത്തല്ല്. സംഭവത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. ഒരാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലിത്തിട ക്ഷേത്രഭൂമി സംബന്ധിച്ച തർക്കത്തിൽ അമ്പലക്കമ്മറ്റി ഭാരവാഹികളുടെ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.

ക്ഷേത്ര ഉടമസ്ഥാവകാശം സംബന്ധിച്ച് ഇരുവിഭാഗങ്ങൾ തമ്മിൽ കേസ് നിലനിൽക്കുന്നുണ്ട്. അതിനിടെയാണ് ഇന്നലെ വീണ്ടും പ്രശ്നമുണ്ടായത്. കമ്പിവടികളും മരക്കഷ്ണങ്ങളുമുപയോഗിച്ചായിരുന്നു ഏറ്റമുട്ടൽ.
ഇവർക്കെതിരെ ഓച്ചിറ പൊലീസ് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News