തൃശൂരില്‍ ബസും കാറും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം

തൃശൂരിൽ ബസും കാറും കൂട്ടിയിടിച്ച്  ഒരു കുടുംബത്തിലെ നാലുപേർക്ക് ജീവൻ നഷ്ടമായി. എറവ് സ്‌കൂളിന് സമീപമാണ് അപകടം നടന്നത്. കാറിൽ സഞ്ചരിച്ച എൽ തുരുത്ത്‌ സ്വദേശി വിൻസെന്റ് ഭാര്യ മേരി, മേരിയുടെ സഹോദരൻ ജോർജ്, ബന്ധുവായ തോമസ് എന്നിവരാണ് മരിച്ചത്.

രണ്ട് പേരുടെ മൃതദേഹം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേരുടെ മൃതദേഹം ജില്ലാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക് 12:45ഓടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. കാർ അമിത വേഗത്തിൽ സഞ്ചരിച്ചതാണ് അപകടകാരണമെന്നാണ് നിഗമനം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here