നൻ പകൽ നേരത്ത് മയക്കം രണ്ടാം ട്രെയ്‌ലർ പുറത്തിറങ്ങി; വിസ്മയിപ്പിച്ച് മമ്മൂട്ടി

മലയാളി പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി നായകനായ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ രണ്ടാം ട്രെയ്‌ലർ പുറത്തു വിട്ടു. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ട്രെയ്‌ലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

പുതിയ ട്രെയ്‌ലർ പ്രിയ നടൻ മമ്മൂട്ടിയുടെ പ്രകടനം കൊണ്ട് വ്യത്യസ്തമാവുന്നുണ്ട്. താരങ്ങളുടെ പ്രകടനം കൊണ്ടും അവതരണ ശൈലി കൊണ്ടും ചിത്രം മികച്ചതാവുമെന്നു തന്നെയാണ് ആരാധകരുടെയും പ്രതീക്ഷ. മമ്മൂട്ടി കമ്പനിയും ആമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് ഹരീഷാണ്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻ പകൽ നേരത്ത് മയക്കം ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു. ഗംഭീര വരവേൽപാണ്‌ ചിത്രത്തിന് ലഭിച്ചത്. ചിത്രം മികച്ച നിലവാരം പുലർത്തുന്നതാണ് എന്ന് പ്രേകഷകർ പ്രതികരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News