കൈരളി ടിവി ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു

കൈരളി ടിവി ജീവനക്കാർക്ക് വേണ്ടി ക്രിസ്തുമസ് – പുതുവത്സരാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്തെ കൈരളി ടിവിയുടെ ആസ്ഥാനത്ത് നടന്ന പരിപാടി മാനേജിംഗ് ഡയറക്ടർ ജോൺ ബ്രിട്ടാസ് എംപി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.

ജീവനക്കാർക്കും കുടുംബത്തിനും ക്രിസ്മസ് പുതുവത്സര ആശംസകളും അദ്ദേഹം നേർന്നു. കമ്പനി സെക്രട്ടറി സുകുമാരൻ നായർ , ന്യൂസ് ഡയറക്ടർ എൻ.പി ചന്ദ്രശേഖരൻ, എക്സിക്യൂട്ടീവ് എഡിറ്റർ ശരത് ചന്ദ്രൻ, ജനറൽ മാനേജർ P & A മുഹമ്മദ് ആരിഫ് തുടങ്ങി വിവിധ വകുപ്പ് മേധാവികളും ചടങ്ങിൽ പങ്കെടുത്തു.

തുടർന്ന് ജീവനക്കാർക്ക് വേണ്ടിയുള്ള ലക്കി ഡ്രോ നറുക്കെടുപ്പും നടത്തി. വിജയികൾക്കുള്ള സമ്മാനദാനം മീഡിയ ക്ലബ്ബ് സെക്രട്ടറി ബി സുനിലും പ്രസിഡൻറ് എ കെ ബൈജുവും ചേർന്ന് നിർവഹിച്ചു. കൈരളി മീഡിയ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News