മഹാരാഷ്ട്ര കർണാടക അതിർത്തിയിലെ തർക്ക ഭൂമി കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കണം; ഉദ്ധവ് താക്കറെ

മഹാരാഷ്ട്ര കർണാടക അതിർത്തിയിലെ തർക്ക ഭൂമി കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കണമെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയിലെ കർണാടക അതിർത്തി പ്രദേശത്തെ മറാഠി സംസാരിക്കുന്ന ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിച്ച് നിയമസഭയിൽ സംസാരിക്കവെയാണ് ഉദ്ധവ് താക്കറെ പുതിയ ആവശ്യം മുന്നോട്ട് വെച്ചത്.

അതിർത്തി തർക്കം പരിഹരിക്കുന്നത് വരെ കേന്ദ്ര സർക്കാർ “കർണ്ണാടക അധിനിവേശ മഹാരാഷ്ട്ര” പ്രദേശങ്ങൾ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കണമെന്നാണ് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടത്. അതിർത്തി തർക്കത്തിൽ കർണാടക മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈയുടെ പ്രകോപനപരമായ നീക്കങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഷിൻഡെയുടെ മൗനവും താക്കറെ കടുത്ത ഭാഷയിൽ വിമർശിച്ചു.

സുപ്രീംകോടതി ഈ വിഷയത്തിൽ തീരുമാനമെടുക്കുന്നത് വരെ, ബെലഗാവി, കാർവാർ, നിപ്പാനി എന്നിവ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കണമെന്നാണ് താക്കറെ നിയമസഭയിൽ നിർദ്ദേശിച്ചത്.

അതേസമയം, മഹാരാഷ്ട്ര -കർണാടക അതിർത്തി തർക്കം സംബന്ധിച്ച പ്രമേയം ചൊവ്വാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു .അതിർത്തിയിൽ താമസിക്കുന്നവരോട് കാണിക്കുന്ന അനീതിക്കെതിരെ പോരാടുമെന്നും ഫഡ്‌നാവിസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News