കൊൽക്കത്ത വിമാനത്താവളത്തിലെത്തിയ രണ്ടുപേർക്ക് കൊവിഡ്

കൊൽക്കത്ത വിമാനത്താവളത്തിലെത്തിയ രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലേഷ്യയിൽ നിന്നും ദുബൈയിൽ നിന്നും എത്തിയവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.വിമാനത്താവളങ്ങളിൽ RTPCR പരിശോധന കേന്ദ്രം ശക്തമാക്കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേർക്ക് രോഗലക്ഷണങ്ങൾ ഉള്ളതായി സ്ഥിരീകരിച്ചത്.

അതേസമയം, വിമാനത്താവളങ്ങളിൽ കൂടുതൽ യാത്രക്കാരെ പരിശോധിക്കാൻ സൗകര്യം ഒരുക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. വാക്സിനേഷനും കൊവിഡ് പരിശോധനയും കർശനമാക്കാനും ആശുപത്രികളിലെ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്താനും സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. രാജ്യത്തെ സർക്കാർ ആശുപത്രികളിൽ മോക്ഡ്രിൽ നടത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.ചൈന, ജപ്പാൻ, തായ്‌ലൻഡ്, ഹോങ്കോങ്ങ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ആർ ടി പി സി ആർ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. രോഗ ലക്ഷണമുള്ളവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും രോഗം സ്ഥിരീകരിച്ചാൽ ക്വാറന്റൈനിൽ പ്രവേശിപ്പിക്കും. ഈ അഞ്ച് രാജ്യങ്ങളിൽ നിന്ന് വരുന്നവർ കൊവിഡില്ല, രോഗ ലക്ഷണങ്ങളില്ല എന്ന് വ്യക്തമാക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം കൈയിൽ കരുതണം.

എന്നാൽ ജനങ്ങള്‍ പുതുവത്സര ക്രിസ്തുമസ് ആഘോഷങ്ങളിലേക്ക് കടന്നത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ജാഗ്രത നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. എല്ലാവരും മാസ്ക് ധരിക്കണം. ശുചിത്വം പാലിക്കണം.സൂക്ഷിച്ചാല്‍ സുരക്ഷിതരാകാം. ജാഗ്രത കുറവ് മറ്റൊരു ഉത്സവ കാലത്തിന്‍റെ സന്തോഷമില്ലാതാക്കാന്‍ ഇടവരുത്തരുതെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി ഓര്‍മ്മപ്പെടുത്തി. ഉത്സവകാലങ്ങളില്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News