കേരളവർമ്മ കോളേജിൽ SFI സംഗമം

ഒരേ ആശയങ്ങൾക്കും ഒരേ പ്രസ്ഥാനത്തിനും വേണ്ടി പോരാടുകയും പൊരുതുകയും ചെയ്ത മുൻകാല എസ്എഫ്ഐ പ്രവർത്തകർ തൃശ്ശൂർ കേരളവർമ്മ കോളേജിൽ ഒത്തുചേരുകയാണ്. ആയിരത്തോളം മുൻകാല എസ്എഫ്ഐ ഭാരവാഹികളും പ്രവർത്തകരും സഖാവെട്ടത്തിൽ പങ്കെടുക്കും.

കേരളവർമ്മ കോളേജിലെ മുൻകാല എസ്എഫ്ഐ പ്രവർത്തകരുടെ സംഗമം സഖാവെട്ടം 27 28 തീയതികളിൽ നടക്കും.1970 മുതലുള്ള കോളേജ് യൂണിയനിലെ എസ്എഫ്ഐ ഭാരവാഹികളും പ്രവർത്തകരും  സംഗമത്തിൽ ഒത്തുചേരും..

27ന് രാവിലെ കോളേജ് ഓഡിറ്റോറിയത്തിൽ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഡോക്ടർ ടി എം തോമസ് ഐസക് സഖാവെട്ടം ഉദ്ഘാടനം ചെയ്യും.

രണ്ടുദിവസങ്ങളിലായി നടക്കുന്ന സംഗമത്തിൽ രക്തസാക്ഷി അനുസ്മരണവും, വിവിധ കലാപരിപാടികൾ അരങ്ങേറും. മന്ത്രി കെ രാധാകൃഷ്ണൻ ആർ ബിന്ദു തുടങ്ങിയവർ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here