കോട്ടയത്തെ കോൺഗ്രസിൽ വീണ്ടും പോസ്റ്റർ വിവാദം

കോട്ടയത്തെ കോൺഗ്രസിൽ വീണ്ടും പോസ്റ്റർ വിവാദം. ഡിസിസി സംഘടിപ്പിക്കുന്ന ബഫർ സോൺ വിരുദ്ധ സമര പോസ്റ്ററിൽ നിന്നും ഉമ്മൻചാണ്ടി പുറത്ത്. ഡിസിസി നേതൃത്വത്തെ അതൃപ്തി അറിയിച്ച്  ഉമ്മൻചാണ്ടി അനുകൂലികൾ രംഗത്ത്.

ചൊവ്വാഴ്ച്ച കോരുത്തോട് പഞ്ചായത്തിൽ നടക്കുന്ന പരിപാടിയുടെ പോസ്റ്ററിൽ നിന്നാണ് ഉമ്മൻചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത്. രമേശ്  ചെന്നിതല ഉത്ഘാടനം ചെയ്യുന്ന പരിപാടിയിൽ, ചെന്നിതലയ്ക്ക് പുറമെ DCC പ്രസിഡൻ്റ് നാട്ടകം സുരേഷ് തിരുവഞ്ചൂർ രാധക്യഷ്ണൻ, കെ.സി.ജോസഫ് എന്നിവരും ജില്ലയിലെ മറ്റ് കെ.പി.പി.സി ഭാരവാഹികളുടെ ചിത്രങ്ങളും പോസ്റ്ററിൽ ഇടം പിടിച്ചിട്ടുണ്ട്. തരൂരിന് എ ഗ്രൂപ്പ് കോട്ടയത്ത് വേദി ഒരുക്കിയതിൽ ഔദ്യോഗിക നേതൃത്വത്തിനുള്ള അതൃപ്തിയാണ് നടപടിക്ക് പിന്നിലെന്നാണ് സൂചന. തരൂരിൻ്റെ പരിപാടിയിൽ ഉമ്മചാണ്ടിയുടെ ചിത്രം ഉൾകൊള്ളിച്ചപ്പോൾ മറ്റ് നേതാക്കളെ ഒഴിവാക്കിയത് വിവാദമായിരുന്നു. ഇതിൻ്റെ തുടർച്ചയാണ് പുതിയ വിവാദം. സംഭവത്തിൽ ഉമ്മൻചാണ്ടി അനുകൂലികൾ ഡിസിസി നേതൃത്വത്തെ അതൃപ്തി അറിയിച്ചു

വിവാദത്തിന്റെ ആവശ്യമില്ലെന്നും പരിപാടിയിൽ പങ്കെടുക്കുന്ന നേതാക്കളുടെ മാത്രം ചിത്രമാണ് പോസ്റ്റ്റിൽ വച്ചതെന്നുമാണ് ഡിസിസിയുടെ വിശദീകരണം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News