സന്തോഷ് ട്രോഫി: ആദ്യ പകുതിയിൽ രാജസ്ഥാൻ്റെ പോസ്റ്റിൽ കേരളത്തിൻ്റെ ഗോൾ മഴ

സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരത്തിൽ രാജസ്ഥാനെതിരെ ഒന്നാം പകുതിയിൽ ഗോൾ വർഷം തീർത്ത് കേരളം. ആദ്യ പകുതിയിൽ എതിരില്ലാത്ത 5 ഗോളുകൾക്ക് കേരളം മുന്നിലാണ്. വിഘ്നേഷും നരേഷും ഇരട്ടഗോൾ നേടിയപ്പോൾ നിജോ ഗിൽബർട്ടും ടീമിനായി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ രാജസ്ഥാൻ പോസ്റ്റിലേക്ക് ആക്രമണം അഴിച്ചുവിട്ട കേരളത്തിന് വേണ്ടി ആറാം മിനിട്ടിൽ ഗിൽബർട്ട് നേടിയ ഗോളിലൂടെ അക്കൗണ്ട് തുറന്നു.പിന്നാലെ പന്ത്രണ്ടാം മിനുട്ടിലും ഇരുപതാം മിനുട്ടിലും വിഘ്‌നേഷും ലക്ഷ്യം കണ്ടു.ഇരുപത്തിമൂന്നാം മിനുട്ടിലും മുപ്പത്തിയാറാം മിനുട്ടിലും നരേഷിൻ്റെ ഷോട്ടുകൾ കൂടി രാജസ്ഥാൻ്റെ വലകുലുക്കിയപ്പോൾ ഒന്നാം പകുതി കേരളത്തിൻ്റെ സമ്പൂർണ്ണ ആധിപത്യമായിമാറുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News