ഇടുക്കിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 19 വർഷം കഠിന തടവ് ശിക്ഷ

ഇടുക്കിയിൽ പതിമൂന്നുകാരിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ രണ്ടാനച്ഛന് 19 വർഷം കഠിന തടവും 35000 രൂപ പിഴയും. അടിവാട് സ്വദേശിയായ മധ്യവയസ്കനെയാണ് ശിക്ഷിച്ചത്. മുരിക്കാശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചെമ്പകപ്പാറയിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം.

അതേസമയം, ഇയാൾക്കെതിരെ വിവിധ വകുപ്പുകളിലായി 19 വർഷത്തെ ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ടി. ജി വർഗീസാണ് ശിക്ഷ വിധിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here