കർണ്ണാടകയിൽ മാസ്ക് നിർബന്ധമാക്കി

കൊവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പുതുവര്‍ഷ ആഘോഷങ്ങൾക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി കര്‍ണാടക. റെസ്റ്റോറന്റുകളിലും ബാറുകളിലും പബ്ബുകളിലും നടക്കുന്ന ആഘോഷപരിപാടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി.ആഘോഷ പരിപാടികൾ പുലര്‍ച്ചെ ഒരു മണിക്ക് അവസാനിപ്പിക്കണമെന്നും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.സിനിമാ തീയേറ്ററുകളിലും സ്‌കൂളുകളിലും കോളേജുകളിലും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

കുട്ടികളും ഗര്‍ഭിണികളും മുതിര്‍ന്നവരും ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങള്‍ ഒഴിവാക്കണം. അടച്ചിട്ട സ്ഥലങ്ങളിലെ പരിപാടികള്‍ക്ക് ഇരിപ്പിടത്തിന്റെ എണ്ണത്തില്‍ കൂടുതല്‍ ആളുകൾപങ്കെടുക്കാന്‍ പാടില്ലെന്നുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

സംസ്ഥാന ആരോഗ്യമന്ത്രി കെ. സുധാകറാണ് ഉന്നതതല യോഗത്തിന് ശേഷം നിയന്ത്രണങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ അറിയിച്ചത്. റവന്യൂ മന്ത്രി ആര്‍ അശോകയും യോഗത്തില്‍ പങ്കെടുത്തു ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത മതിയെന്നും ആരോഗ്യന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News